പി​റ​ന്നാ​ളാ​ഘോ​ഷം ഒ​ഴി​വാ​ക്കി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് നെ​ബു​ലൈ​സ​ർ ന​ൽ​കി വി​ദ്യാ​ർ​ഥി
Tuesday, September 26, 2023 1:14 AM IST
വെ​മ്പ​ല്ലൂ​ർ: പി​റ​ന്നാ​ളാ​ഘോ​ഷം ഒ​ഴി​വാ​ക്കി​യ തു​ക​കൊ​ണ്ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് നെ​ബു​ലൈ​സ​ർ ന​ൽ​കി പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി.

ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​ഒ​ന്നാം വാ​ർ​ഡി​ലെ മു​മ്പു​വീ​ട്ടി​ൽ പാ​ർ​ത്ഥ​സാ​ര​ഥി - സു​ജ മു​ല്ല​ശേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് പാ​ർ​ഥി​വാ​ണ് ത​ന്‍റെ പ​തി​നാ​റാം​പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് നെ​ബു​ലൈ​സ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ന​വ് സ​മ്മാ​നി​ച്ച നെ​ബു​ലൈ​സ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ഡ് എം.​എ​സ്. മോ​ഹ​ന​ൻ ഏ​റ്റു​വാ​ങ്ങി. വാ​ർ​ഡ് മെ​മ്പ​ർ മി​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​റി​ഹ, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് സി​ന്ദു, സി​ന്ധു രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.