കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, September 4, 2024 7:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​പ്പ നി​യ​മ​പ്ര​കാ​രം തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍​നി​ന്നു നാ​ടു​ക​ട​ത്തി​യ പ്ര​തി​യെ ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്നു പി​ടി​കൂ​ടി. ആ​ളൂ​ര്‍ സ്റ്റേ​ഷ​ന്‍ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളും മാ​നാ​ട്ടു​കു​ന്നു സ്വ​ദേ​ശി​യു​മാ​യ മു​റി ര​തീ​ഷ് എ​ന്ന ര​തീ​ഷി​നെ​യാ​ണ് (42) റൂ​റ​ല്‍ എ​സ്പി ന​വ​നീ​ത് ശ​ര്‍​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങ​ല​ക്കു​ട ഡി​വൈ​എ​സ്പി കെ.​ജി. സു​രേ​ഷ്, ആ​ളൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ളെ റൂ​റ​ല്‍ എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി ആ​റു​മാ​സ​ത്തേ​ക്കു ജി​ല്ല​യി​ല്‍​നി​ന്ന് നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഇ​ത്ത​രം ആ​ളു​ക​ള്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു നി​രീ​ക്ഷി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​തീ​ഷ് അ​റ​സ്റ്റി​ലാ​യ​ത്.


വ​ര​ന്ത​ര​പ്പി​ള്ളി കാ​രി​ക്കു​ള​ത്താ​ണ് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. കാ​പ്പ നി​യ​മ​ലം​ഘ​ന നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷ്, സീ​ന​യ​ര്‍ സി​പി​ഒ ഇ.​എ​സ്. ജീ​വ​ന്‍, സി​പി​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഹ​രി​കൃ​ഷ്ണ​ന്‍, യു. ​ആ​ഷി​ഖ് എ​ന്നി​വ​രാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.