സൗദി അറേബ്യയിൽ ഒഡെപെക്ക് മുഖേന നഴ്സ് നിയമനം
Friday, December 6, 2019 11:20 PM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ബിഎസ്സി/എംഎസ്സി നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നു. 23 മുതൽ 27 വരെ കൊച്ചിയിൽ നടത്തുന്ന അഭിമുഖത്തിൽ രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം [email protected] ൽ 20നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.