ശബരിമല നടവരവ് 66.11 കോടി
Sunday, December 8, 2019 1:30 AM IST
ശബരിമല: വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു നടതുറന്നതിനു ശേഷം അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എന്‍.വിജയകുമാര്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്. എന്നാല്‍, 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. ഈവര്‍ഷം വൃശ്ചികം ഒന്നിന് നട തുറന്നതു മുതല്‍ ഇതുവരെ, അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തീര്‍ക്കാൻ അവശേഷിക്കുന്നുണ്ട്. ധനലക്ഷമി ബാങ്ക് നാണയങ്ങള്‍ എണ്ണുന്നതിനു കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കേണ്ടതാണെന്നും എന്‍.വിജയകുമാര്‍ പറഞ്ഞു.