പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു
Wednesday, February 19, 2020 12:02 AM IST
പത്തനംതിട്ട: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപക മാനേജർ റവ.ഡോ.ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് എൻട്രി ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തീകരണത്തിനു നൽകുന്ന സംഭാവനകളെ അടിസ്ഥാനമാക്കി വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനു പരിഗണിക്കും.
25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ 25നു മുന്‍പ് കണ്‍വീനർ, റവ.ഡോ.ടി.സി. ജോർജ് പുരസ്കാരം, ബിഎഎം കോളജ്, തുരത്തിക്കാട്, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കണം.