എംപി ഫണ്ട് വെട്ടിക്കുറയ്ക്കരുത്: യുഡിഎഫ്
Tuesday, April 7, 2020 12:38 AM IST
കൊച്ചി: രണ്ടു വര്‍ഷത്തേക്ക് എംപി ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നീതീകരിക്കാനാകാത്തതെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് എംപി ഫണ്ട് കൂടുതലായും ചെലവഴിക്കുന്നത്. അതു വേണ്ടെന്നു വയ്ക്കുന്നത് അംഗീകരിക്കാനാവില്ല.
എന്നാല്‍ എംപിമാരുടെ വേതനവും അലവന്‍സുകളും വെട്ടിക്കുറച്ചത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അംഗീകരിക്കുന്നതായും ബെന്നി ബഹനാന് പറഞ്ഞു.