വിശ്വാസ് മേത്ത തിങ്കളാഴ്ച ചുമതലയേൽക്കും
Saturday, May 30, 2020 12:45 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ജൂൺ ഒന്നിനു ചുമതലയേൽക്കും. തിങ്കളാഴ്ച രാവിലെ ഓഫീസിൽ നടക്കുന്ന ചട്ടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്നു ചുമതല ഏറ്റെടുക്കും. 31 ഞായറാഴ്ചയായ സാഹചര്യത്തിലാണ് ജൂൺ ഒന്നിനു ചുമതലയേൽക്കുന്നത്.
രാജസ്ഥാൻ സ്വദേശിയായ 1986 ബാച്ച് കേരള കേഡ൪ ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് ഇന്നു യാത്രയയപ്പു നൽകും. വൈകുന്നേരം ഡ൪ബാ൪ ഹാളിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകും.