സപ്ലൈകോ വീടുകളില്‍ ഭക്ഷ്യവസ്തുക്കൾ എത്തിക്കും
Thursday, July 16, 2020 12:48 AM IST
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ ആസ്ഥാനത്തും എറണാകുളം നഗരത്തിലും നടപ്പാക്കിയ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനം ഓഗസ്റ്റോടെ സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ സപ്ലൈകോയുടെ സംസ്ഥാന ബോര്‍ഡ് യോഗം തീരുമാനിച്ചു.
സപ്ലൈകോ ലഭ്യമാക്കുന്ന വിവിധ ആപ്പുകള്‍ വഴി ബന്ധപ്പെട്ടാല്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലെത്തിക്കുന്ന സംവിധാനമാണിത്. ഗതാഗത ചെലവു മാത്രമെ അധികമായി ഈടാക്കുകയുള്ളൂവെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തിൽ വ്യക്തമാക്കി.