മലപ്പുറം എസ്പിക്കും കളക്ടർക്കും കോവിഡ്; ഉറവിടം കണ്ടെത്താനായില്ല
Friday, August 14, 2020 11:41 PM IST
മലപ്പുറം: ജില്ലയിൽ ഉന്നത ഉദ്യോഗസ്ഥർക്കു കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.
മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി യു.അബ്ദുൾകരീം എന്നിവർ കോവിഡ് ബാധിതരായതു ജില്ലയിൽ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഇടയിൽ രോഗവ്യാപനത്തിനു ഇടയാക്കുമെന്ന സംശയവും ഉയർത്തുന്നുണ്ട്. രണ്ടു പേരും നാളുകളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങളിൽ പങ്കെടുക്കുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തവരാണ്.
ഉറവിടം കണ്ടെത്താൻ കഴിയാത്തതിനാൽ സന്പർക്ക പട്ടിക തയാറാക്കുന്നതിലും ആശയക്കുഴപ്പമുണ്ടാക്കുന്നു.