സാലറി കട്ട്: പ്രതിഷേധ പരിപാടികളുമായി സർവീസ് സംഘടനകൾ
Friday, September 18, 2020 12:46 AM IST
തിരുവനന്തപുരം: ജീവനക്കാരുടെ ശന്പളം പിടിക്കുന്നത് ആറു മാസം കൂടി തുടരാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രതിഷേധ പരിപാടികളുമായി ജീവനക്കാരുടെ സർവീസ് സംഘടനകൾ രംഗത്ത്. തീരുമാനത്തിനെതിരേ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) ഓഫീസ് സമുച്ചയങ്ങൾക്കു മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
ശന്പളം തടഞ്ഞുവയ്ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കെജിഎംഒഎയും രംഗത്തെത്തി. നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും അപകടകരമായ സാഹചര്യത്തിലാണെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്. വിജയകൃഷ്ണനും പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായാണ് ഡോക്ടർമാരുൾപ്പെടെയുള്ളജോലി ചെയ്തുവരുന്നത്-അവർ വ്യക്തമാക്കി.