തടവുകാരൻ മരിച്ച സംഭവം: വിയ്യൂർ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ആറുപേർക്ക് സസ്പെൻഷൻ
Tuesday, October 27, 2020 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​എ​​ഫ്എ​​ൽ​​ടി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്ന തൃ​​ശൂ​​ർ വി​​യ്യൂ​​ർ ജി​​ല്ലാ ജ​​യി​​ൽ ത​​ട​​വു​​കാ​​ര​​ൻ തൃ​​ശൂ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വി​​യ്യൂ​​ർ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് ഉ​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

സം​​ഭ​​വ​​ത്തി​​ൽ വി​​യ്യൂ​​ർ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് രാ​​ജു ഏ​​ബ്ര​​ഹാം, ജി​​ല്ലാ ജ​​യി​​ൽ സൂ​​പ്ര​​ണ്ട് ഗ്രേ​​ഡ്- ഒ​​ന്ന് അ​​തു​​ൽ,ഡി​​പി​​ഒ​​മാ​​രാ​​യ അ​​രു​​ണ്‍, ര​​മേ​​ശ്, റി​​ജു, സു​​ഭാ​​ഷ് എ​​ന്നി​​വ​​രെ​​യാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ജ​​യി​​ൽ ഡി​​ജി​​പി ഋ​​ഷി​​രാ​​ജ് സിം​​ഗാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.