മുഖ്യമന്ത്രിക്ക് സമനില തെറ്റി: മുല്ലപ്പള്ളി
Saturday, November 21, 2020 11:56 PM IST
തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയിലായ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയതിനാലാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം കേസ് എടുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം.പ്രതികാര നടപടികളുടെ പേരില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി. മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബിനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും സമഗ്ര അന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.