അധ്യാപകര്‍ വിദ്യാര്‍ഥികളുടെ അഭിരുചികളറിയണം: മാര്‍ ഇഗ്നാത്തിയോസ്
Sunday, November 28, 2021 12:45 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ അഭിരുചികളറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകര്‍ക്കു സാധിക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകര്‍ എന്ന ബോധ്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സംസ്ഥാനപ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യസന്ദേശം നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, ഫാ. ജെന്സണ് പുത്തന്‍വീട്ടില്‍, സിന്നി ജോര്‍ജ്, റോബിന് മാത്യു, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് സെമിനാര്‍ നയിച്ചു. 32 രൂപതകളില്‍നിന്നായി 87 പ്രതിനിധികള്‍ പങ്കെടുത്തു.