ആലുവയിൽ 190 എംഎൽഡി ജലശുദ്ധീകരണ ശാല
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: ആലുവയിൽ 190 എംഎൽഡി ജലശുദ്ധീകരണ ശാല നിർമിക്കാനുള്ള പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.
190 എംഎൽഡി പദ്ധതി പൂർത്തിയാക്കിയാൽ അത് കൊച്ചിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നു ടി.ജെ. വിനോദിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.