ലഹരി ദുരന്തങ്ങള്‍ക്കെതിരേ നില്പുസമരം നാളെ
Tuesday, May 23, 2023 12:17 AM IST
കൊച്ചി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ദുരന്തങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ എകോപന സമിതിയുടെയും നേതൃത്വത്തില്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കലൂരില്‍ നില്പുസമരം സംഘടിപ്പിക്കും. കേരള മദ്യവിരുദ്ധ എകോപന സമിതി ചെയര്മാന് ജസ്റ്റീസ് പി.കെ.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിക്കും. മദ്യലഭ്യത വ്യാപകമാക്കുകയും മയക്കുമരുന്ന് വ്യാപനത്തിനെതിരേ നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ അനന്തരഫലമായ ലഹരി ദുരന്തങ്ങള്‍ സംസ്ഥാനത്ത് നിര്‍ബാധം തുടരുന്നതിനെതിരേയാണു നില്പുസമരമെന്ന് സംഘാടകസമിതി സെക്രട്ടറി ഷൈബി പാപ്പച്ചന് അറിയിച്ചു.