തൃശൂർ: കേരള എൻജിഒ അസോസിയേഷന്റെ നവജീവനയാത്രയ്ക്കു താലൂക്ക് ഓഫീസിനുമുന്നിൽ സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരുകളുടെ കാലത്ത് അനുവദിച്ച ആറു ഗഡു ക്ഷാമബത്ത ഉത്തരവുകളിൽ മുൻകാലപ്രാബല്യം ഉറപ്പുവരുത്തി പരിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എ.പി. സുനിൽ, ജാഥാ മാനേജർ വി.പി. ബോബിൻ, സംസ്ഥാന ഭാരവാഹികളായ ജി.എസ്. ഉമാശങ്കർ, എം.ഒ. ഡെയ്സൻ, പി.എസ്. വിനോദ്കുമാർ, ബിനു കോറോത്ത്, കെ.പി. ജാഫർ, അനിൽബാബു, ജെ. ശുഭ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ കാസർഗോഡുനിന്ന് അഞ്ചിന് ആരംഭിച്ച് തിരുവനന്തപുരത്ത് 20നു സമാപിക്കുന്ന ജാഥയ്ക്കാണു സ്വീകരണം നൽകിയത്.