പണം വച്ച് ചീട്ടുകളി; ആറു പേർ പിടിയിൽ
1395935
Tuesday, February 27, 2024 7:36 AM IST
തളിപ്പറമ്പ്: കുറുമാത്തൂർ കൂനത്തും ചൊർക്കളയിലും പണം വച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട ആസാം സ്വദേശികൾ അറസ്റ്റിൽ. ഇവരിൽ നിന്ന് അമ്പതിനായിരം രൂപയും പിടിച്ചെടുത്തു. തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചീട്ടുകളി പിടിച്ചത്.
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഏതെങ്കിലും ഒരു മുറി കേന്ദ്രീകരിച്ചാണ് ചീട്ടുകളി നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ വഴി മറ്റുള്ളവരെ വിവരമറിയിച്ച് ഇവിടെ എത്തിക്കുകയാണ്.