പനയത്താംപറമ്പിൽ തീപിടിത്തം
1395939
Tuesday, February 27, 2024 7:36 AM IST
മട്ടന്നൂർ: ചാലോട് പനയത്താംപറമ്പ് മുടക്കണ്ടി പ്രദേശത്ത് നാലേക്കർ സ്ഥലത്ത് തീപിടിത്തം. റബർ തോട്ടത്തിനും കാടുകൾക്കുമാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മട്ടന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. പി. പ്രകാശൻ, പ്രസാദ് എന്നിവരുടെ സ്ഥലത്താണ് തീപിടിത്തമുണ്ടായത്.