സ്വ​കാ​ര്യ ബ​സി​ന് പി​റ​കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യാ​ത്ര​ക്കാ​രി മ​രി​ച്ചു
Tuesday, February 27, 2024 10:11 PM IST
ത​ല​ശേ​രി: സ്വ​കാ​ര്യ ബ​സി​ന് പി​റ​കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യാ​ത്ര​ക്കാ​രി മ​രി​ച്ചു. ആ​ല​ക്കോ​ട് സ്വ​ദേ​ശി​നി പാ​റ​ക്ക​ൽ മേ​രി ജോ​സ​ഫ് (35) ആ​ണ് മ​രി​ച്ച​ത്‌.

മാ​ട​പ്പീ​ടി​ക ഗും​ട്ടി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭ​ർ​ത്താ​വി​ന്‍റെ സ്വ​ദേ​ശ​മാ​യ നാ​ദാ​പു​രം വി​ല​ങ്ങാ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സി​ന്‌ പി​റ​കി​ൽ പി​ന്നാ​ലെ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ മ​ഞ്ഞോ​ടി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ണ്ണൂ​ർ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ന​ഴ്സാ​ണ് മേ​രി ജോ​സ​ഫ്. ജോ​സ​ഫ്-​ലീ​ലാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ടി​ജോ. മ​ക​ൻ: ആ​ൽ​ബ​ർ​ട്ട്. സ​ഹോ​ദ​ര​ൻ: പ്ര​വീ​ൺ. ന്യൂ​മാ​ഹി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.