സ്ത്രീപദവി പഠനറിപ്പോർട്ട് പ്രകാശനവും ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും
1459775
Tuesday, October 8, 2024 8:27 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനവും ജെൻഡർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. റജില അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ എം. ഉമൈറ, വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ. ഷബിത, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. കദീജ, വാർഡ് കൗൺസിലർമാർ, ഐസിഡിഎസ് സൂപ്പർവൈസർ, അക്കാദമിക് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.