പിതൃവേദി: റൂബി ജൂബിലി നിറവിൽ
1245673
Sunday, December 4, 2022 2:53 AM IST
ചങ്ങനാശേരി: അതിരൂപത പിതൃവേദിയുടെ 40-ാം ജന്മദിനാഘോഷവും റൂബി ജൂബിലി വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്നു നടക്കും. സന്ദേശനിലയം ഒാഡിറ്റോറിയത്തിൽ ഇന്നു രാവിലെ 11.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിക്കും.
കുടുംബത്തിലൂടെ ലോകത്തെ നവീകരിക്കുക എന്ന ലക്ഷ്യവുമായി 1983 ഡിസംബർ നാലിന് ചങ്ങനാശേരി എസ്.ബി കോളജ് കല്ലറയ്ക്കൽ ഹാളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പിതൃവേദി പ്രസ്ഥാനത്തിന് അതിരൂപതയിൽ 18 ഫൊറോനകളിലായി 250പരം യൂണിറ്റുകളും ഒരു ലക്ഷത്തോളം പ്രവർത്തകരുമുണ്ട്.
അതിരൂപത പ്രസിഡന്റ് എ.പി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ആമുഖ പ്രഭാഷണം നടത്തും. റൂബി ജൂബിലിയോടനുബന്ധിച്ച് 40 കേന്ദ്രങ്ങളിൽ കാരുണ്യ ശുശ്രൂഷ പ്രവർത്തനങ്ങൾക്കു പിതൃവേദി നേതൃത്വംനൽകും. അതിരൂപതയിലെ മുഴുവൻ യൂണിറ്റുകളിലും ഇന്നു പതാക ഉയർത്തി ആഘോഷത്തിനു തുടക്കം കുറിക്കും. ഫാ.ബിജോ ഇരുപ്പക്കാട്ട്, അഡ്വ.ജോജി ചിറയിൽ, സിസ്റ്റർ ജോബിൻ എഫ്സിസി, ആൻസി മാത്യു ചേന്നോത്ത്, ജോജൻ കൊച്ചുവീട്ടിൽ, ജിനോദ് ഏബ്രഹാം, ജോജോ എതിരേറ്റ്, ജിജി പുളിച്ചുമാക്കൽ, ജോൺ പോൾ, ജോയി പാറപ്പുറം എന്നിവർ ആശംസകൾ അർപ്പിക്കും.