പാ​ട്ടും ക​ലാവി​രു​ന്നു​മാ​യി വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രുചേ​ര്‍​ക്ക​ല്‍
Monday, December 4, 2023 5:36 AM IST
കോ​​ട്ട​​യം: സം​​ക്ഷി​​പ്ത വോ​​ട്ട​​ര്‍​പ​​ട്ടി​​ക പു​​തു​​ക്ക​​ല്‍ യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​വ​​ത​​ല​​മു​​റ​​യെ വോ​​ട്ട​​ര്‍​പ​​ട്ടി​​ക​​യി​​ല്‍ പേ​​ര് ചേ​​ര്‍​ക്കാ​​ന്‍ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​യു​​ടെ പ്രാ​​ധാ​​ന്യം ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നും വേ​​ണ്ടി ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന വി​​നോ​​ദ​സ​​ഞ്ചാ​​ര​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ വ്യ​​ത്യ​​സ്ത​​മാ​​ര്‍​ന്ന പ്ര​​ച​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു.

ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പു വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ഡി​​ടി​​പി​​സി​​യു​​ടെ​​യും ജി​​ല്ലാ കു​​ടും​​ബ​​ശ്രീ​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ്വീ​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ല്ലി​​ക്ക​​ല്‍ ക​​ല്ല്, ഇ​​ല​​വീ​​ഴാ പൂ​​ഞ്ചി​​റ, വൈ​​ക്കം ബീ​​ച്ച്, ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ്ര​​ച​​ര​​ണ കാ​മ്പ​​യി​​നു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. നാ​​ലു കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ്ര​​ച​​ര​​ണ​​ത്തിന്‍റെ ഭാ​​ഗ​​മാ​​യി മ്യൂ​​സി​​ക് ഷോ ​​സം​​ഘ​​ടി​​പ്പി​​ച്ചു.

വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ന് സ​​മീ​​പം ന​​ട​​ത്തി​​യ ക​​ലാ​​വി​​രു​​ന്ന് പു​​ഞ്ച സ്‌​​പെ​​ഷ​​ല്‍ ഓ​​ഫീ​​സ​​റും സ്വീ​​പ്പി​​ന്‍റെ ജി​​ല്ലാ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റു​​മാ​​യ അ​​മ​​ല്‍ മ​​ഹേ​​ശ്വ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​ക്ക​​ത്ത് കു​​ക്കു​​മ്പ​​ര്‍ സി​​റ്റി ബാ​​ന്‍​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഫ്യൂ​​ഷ​​നും ത​​ണ്ണീ​​ര്‍​മു​​ക്ക​​ത്ത് ച​​ങ്ങ​​നാ​​ശേ​രി ന​​ന്തു​​ണി ടീ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ട​​ന്‍​പാ​​ട്ടും അ​​ര​​ങ്ങേ​​റി. വോ​​ട്ട​​ര്‍ എ​​ൻറോ​​ള്‍​മെ​​ന്‍റി​​നു പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​ങ്ങ​​ളും ഈ ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ല​​ഭ്യ​​മാ​​ക്കി​​യി​​രു​​ന്നു.