അമിനിറ്റി സെന്റര്‍ തുറന്ന് പാലാ നഗരസഭ
1438252
Monday, July 22, 2024 10:58 PM IST
പാലാ: നഗരത്തില്‍ മീനച്ചിലാറിന്റെ തീരത്ത് നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ ജനങ്ങള്‍ക്കായി തുറന്നു. നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ടും വര്‍ഷങ്ങളായി അമിനിറ്റി സെന്റര്‍ വെറുതേ കിടക്കുകയായിരുന്നു. രാവിലെ തുറക്കുന്ന ഗേറ്റ് വൈകുന്നേരത്തോടെ അടയ്ക്കും. ഇതിനിടയിലുള്ള സമയം ജനങ്ങള്‍ക്ക് ഇവിടെ കയറി സമയം ചെലവഴിക്കാം.
നിര്‍മാണം ഏകദേശം പൂര്‍ത്തിയായെങ്കിലും നടപടിക്രമങ്ങള്‍ ഇപ്പോഴും ഫയലിലാണ്. ടൂറിസം വകുപ്പില്‍നിന്നു രേഖകള്‍ നഗരസഭയ്ക്ക് ലഭിച്ചാല്‍ മാത്രമേ ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ഇതു പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഔദ്യോഗിക നടപടി പ്രകാരം ടൂറിസംവകുപ്പില്നിന്നു രേഖകള്‍ ലഭ്യമാക്കി ആവശ്യമായ സൗകര്യങ്ങളോടെ തുറന്നു നല്‍കണമെന്നതായിരുന്നു നഗരസഭയുടെ തീരുമാനമെങ്കിലും ഇതിനു കാലതാമസം വരുന്നതിനാലാണ് നിലവില്‍ അനൗദ്യോഗികമായി തുറന്നു നല്‍കിയത്.