ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് അവബോധം വേണം: ഹണി എം. വര്‍ഗീസ്
1274035
Saturday, March 4, 2023 12:07 AM IST
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തെക്കുറിച്ച് സമഗ്രമായ അവബോധം അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്‍പേഴ്സണുമായ ഹണി എം. വര്‍ഗീസ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ 2016ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭിന്നശേഷി കലാകാരിയായ ജീലുമോള് വരച്ച ജില്ലാ കളക്ടറുടെയും പ്രിന്‍സിപ്പല്‍ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്ട് ജഡ്ജിന്റെയും കാരിക്കേച്ചറുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.