കാപ്പ ചുമത്തി നാടുകടത്തി
1296741
Tuesday, May 23, 2023 1:05 AM IST
ആലുവ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ കാടപ്പാറ തോട്ടങ്കര വീട്ടിൽ ബോബി(39 )യെയാണ് ആറുമാസത്തേക്ക് നാടു കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജി ഡോ. എ. ശ്രീനിവാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കൊലപാതക ശ്രമക്കേസിന്റെ വിചാരണയിൽ ഇയാൾക്കെതിരെ സാക്ഷി പറഞ്ഞാൽ പരാതിക്കാരനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിന്റെയും അടിസ്ഥാനത്തിലാണ് ബോബിയെ നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 53 പേരെ നാട് കടത്തി. 76 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.