വാഹനങ്ങളിലെ ബാറ്ററി മോഷണം: രണ്ടംഗ സംഘം പിടിയിൽ
1394171
Tuesday, February 20, 2024 6:40 AM IST
പെരുമ്പാവൂർ: നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. ഐരാപുരം പാറത്തട്ടേൽ മനു മോഹൻ (25), കാഞ്ഞിരക്കാട് സുജഗ വീട്ടിൽ അഭിഷേക് (19) എന്നിവരെയാണ് കോടനാട് പോലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ നിരവധി മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികൾ പിടിയിലാക്കുന്നത്. ഇൻസ്പെക്ടർ ആർ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ ശിവൻ, എൽദോ, സീനിയർ സിപിഒമാരായ സുനിൽകുമാർ, ബെന്നി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.