മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
1394186
Tuesday, February 20, 2024 6:41 AM IST
കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. വൈറ്റില- വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസിന്റെ ഡ്രൈവര്‍ പാലാരിവട്ടം സ്വദേശി ശ്രീരാജ്(26) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കിയതായി ഇന്‍സ്പെക്ടര്‍ മിഥുന് പറഞ്ഞു. ശ്രീരാജിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരും.