ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ സിബിഎസ്ഇ തിരുവനന്തപുരം റീജിൺ നടത്തിയ അധ്യാപക ശിൽപ്പശാല ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 60 അധ്യാപകരെയാണ് ശിൽപ്പശാലയിലേക്ക് തെരഞ്ഞെടുത്തത്.
ക്ലാസ് റൂം മാനേജ്മെന്റ്, സ്ട്രെസ് ആൻഡ് സ്ട്രെയ്ൻ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളായിരുന്നു ചർച്ച ചെയ്തത്. പ്രാക്ടിക്കലും തിയറിയും ചേർന്നുള്ള ശിൽപ്പശാല പുതിയ തലത്തിലേക്ക് അധ്യാപകർക്ക് കുട്ടികളെ കൈപിടിച്ചുയർത്താൻ സഹായകരമായി. സമ്മേളനം തൃശൂർ സഹോദയയിൽ നിന്നുള്ള ഫിലോമിന ജെയിംസ്, ഷീല വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, സൂസൻ പ്രകാശ്, ബിനു പൗലോസ് എന്നിവർ പ്രസംഗിച്ചു.