പോത്താനിക്കാട്: സാമൂഹ്യ ശുശ്രൂഷയുടെ 31 വർഷങ്ങൾ പിന്നിടുന്ന പനങ്കര ലൗഹോമിന്റെ വാർഷികം ഇന്നു നടക്കും. രാവിലെ 10.30ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൃതജ്ഞതാബലി അർപ്പിച്ചശേഷം നടക്കുന്ന വാർഷിക യോഗത്തിൽ ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്റണി ഓവേലിൽ അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, പഞ്ചായത്തംഗം സീമി സിബി, സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ടാൻസി എന്നിവർ പങ്കെടുക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എൻ.പി. മാത്തപ്പൻ അറിയിച്ചു. ലൗഹോമിൽ 140 അന്തേവാസികളും ആറ് സന്യാസിനിമാരും ഏതാനും ജീവനക്കാരുമുണ്ട്.