കാഞ്ഞിരത്തൊലി തിളപ്പിച്ച് വെള്ളം കുടിച്ചു; ദന്പതികൾ ഗുരുതരാവസ്ഥയിൽ
1458799
Friday, October 4, 2024 4:16 AM IST
മൂവാറ്റുപുഴ: കാഞ്ഞിരത്തൊലി തിളപ്പിച്ച് വെള്ളം കുടിച്ച അതിഥി തൊഴിലാളി ദന്പതികളെ ഗുരുതരാവസ്ഥയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂണ്‍ (53) എന്നിവരാണ് രക്തം ഛർദിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായാണ് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. പ്ലൈവുഡ് കന്പനി അടക്കമുള്ള സ്ഥാപനങ്ങളിൽ ഭക്ഷണം പാചകം ചെയ്ത് നൽകുന്ന ജോലിയാണ് ഇവർക്ക്.
ഗ്യാസ് മാറാൻ കാഞ്ഞിരത്തൊലി ഉപദേശിച്ചത് ആരെന്ന് വ്യക്തമല്ല. കാഞ്ഞിരക്കുരുവും തോലും ഇലയും അടക്കം ശരീരത്തിന് ഉളളിൽ ചെന്നാൽ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.