റവ. ഡോ. സാമുവൽ പുതുപ്പാടി മാത്തിൽ ഗുരുദേവ് കോളജ് പ്രിൻസിപ്പൽ
1565430
Saturday, June 7, 2025 1:36 AM IST
ചെറുപുഴ: ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ മാത്തിൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പുതിയ പ്രിൻസിപ്പലായി റവ. ഡോ. സാമുവേൽ പുതുപ്പാടി നിയമിതനായി. വയനാട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാലുവർഷം കോളജിന്റെ സിഇഒ ആൻഡ് ഡയറക്ടർ ആയും വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു. കർണാടക സൗത്ത് കാനറ ഡിസ്ട്രിക്ട് കുന്തൂർ മാർ ഇവാനിയോസ് ബിഎഡ് കോളജിലും മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷനിലും അസിസ്റ്റന്റ് പ്രഫസറായും ബസേലിയോസ് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുരുദേവ് കോളജിന്റെ പ്രിൻസിപ്പൽആയിരുന്ന ഡോ. പി.സി. ശ്രീനിവാസ് വിരമിച്ച ഒഴിവിലേക്കാണ് റവ. ഡോ. സാമുവലിന്റെ നിയമനം