പി. ബാലകൃഷ്ണൻ നായർ, കെ.വി. വേണുഗോപാൽ, എം.പി. വിനോദ് ക്രൈംബ്രാഞ്ച് എസ്പിമാർ
1565431
Saturday, June 7, 2025 1:36 AM IST
കണ്ണൂർ: കാസർഗോഡ് അഡീഷണൽ പോലീസ് മേധാവിയായ പി. ബാലകൃഷ്ണൻ നായരെയും കണ്ണൂർ അഡീഷണൽ പോലീസ് മേധാവികളായ കെ.വി. വേണുഗോപാലിനെയും എം.പി. വിനോദിനെയും ക്രൈംബ്രാഞ്ച് എസ്പിമാരായി നിയമിച്ചു.
വേണുഗോപാലിനെ കോഴിക്കോട്-വയനാട് ജില്ലകൾ ഉൾപ്പെടുന്ന ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ മേധാവിയായും വിനോദിനെ കണ്ണൂർ-കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റ് മേധാവിയായും വിനോദിനെ കണ്ണൂർ-കാസർഗോഡ് സാന്പത്തിക കുറ്റാന്വേഷണ വിഭാഗം മേധാവിയായുമായാണ് നിയമിച്ചത്. മൂന്നുപേരും കാസർഗോഡ് ജില്ലക്കാരാണ്.
ബാലകൃഷ്ണൻ നായർ പാലക്കുന്ന് സ്വദേശിയും വേണുഗോപാൽ ചീമേനി സ്വദേശിയും വിനോദ് ബളാൽ സ്വദേശിയുമാണ്.കേസുകളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരാണ് മൂവരും. ഇത് ആദ്യമായാണ് ഒരേസമയം ഒരേ ജില്ലക്കാരായ മൂന്നുപേർ എസ്പിമാരാകുന്നത്.