കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും വി​ക​സ​ന​കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മാ​മ്പോ​യി​ൽ, ശാ​ന്തി​പു​രം, ജ​യ​ഗി​രി, താ​ളി​പ്പാ​റ, താ​ബോ​ർ, മ​ണി​യം​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​നു​വ​ദി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു വെ​ന്നും, യു​ഡി​എ​ഫ് മെം​ബ​ർ​മാ​രു​ടെ വാ​ർ​ഡു​ക​ളി​ൽ വി​ക​സ​ന ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​താ​യും നേതാ​ക്ക​ൾ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, ജോ​സ് പ​റ​യ​ൻ​കു​ഴി, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ടോ​മി ക​ണ​യ​ങ്ക​ൻ, ജോ​സ​ഫ് മ​ങ്ങാ​ട്ട്, മി​നി മു​കു​ന്ദ​ൻ ക​രി​യി​ൽ, സ​രി​ത ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.