പെ​രു​മ്പ​ട​വ്: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, ആ​ത്മ ക​ണ്ണൂ​ർ, കൃ​ഷി ഭ​വ​ൻ എ​ര​മം-കു​റ്റൂ​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ കു​റ്റൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ കൃ​ഷി സ​ങ്ക​ൽ​പ്പ് അ​ഭി​യാ​ൻ കാ​മ്പ​യി‍​ൻ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്രാ​വി​ഷ്കൃ​ത-സം​സ്ഥാ​ന ക​ർ​ഷ​ക പ​ദ്ധ​തി​ക​ളെ പ​റ്റി​യു​ള്ള വി​ശ​ദീ​ക​ര​ണം, വ​രു​മാ​ന വ​ർ​ധ​ന​വി​ന് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ൾ, സാ​മൂ​ഹ്യ സു​ര​ക്ഷ ഭൗ​തീ​ക സാ​ഹ​ച​ര്യം ഒ​രു​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ജി.​കെ. ശി​വ​രാ​മ​ൻ (സൈ​ന്‍റി​സ്റ്റ് സി​ഐ​എ​ഫ്ടി​ എറ​ണാ​കു​ളം), കെ.​പി. മ​ഞ്ജു (കെ​വി​കെ ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ) തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. കൃ​ഷി ഓ​ഫീ​സ​ർ ടി. ​കൃ​ഷ്ണ പ്ര​സാ​ദ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ടി. ​ത​മ്പാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.