സെൻട്രൽ ജയിലിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
1565137
Thursday, June 5, 2025 7:50 AM IST
കണ്ണൂർ: കയ്റോസും കണ്ണൂർ പിലാത്തറ സെന്റ് ജോസഫ് കോളജും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എസ്ഐസിഎ ട്രെയിനിംഗ് ഹാളിൽ പിലാത്തറ സെന്റ് ജോസഫ് കോളജ് മാനേജർ ഫാ. രാജൻ ഫാസ്റ്റോ ഉദ്ഘാടനം ചെയ്തു.
വാർത്തമാന കാലഘട്ടത്തിൽ പരിസ്ഥിതി വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പരിസ്ഥിതി ഗവേഷകൻ വിജയൻ നീലകണ്ഠൻ പ്രസംഗിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട് വേണു അധ്യക്ഷത വഹിച്ചു. കയ്റോസ് ഡയറക്ടർ ജോർജ് മാത്യു ചെമ്പകശേരി, ജയിൽ വെൽഫയർ ഓഫീസർ ഹനീഫ്, കെ.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.