പ​രി​യാ​രം: ക​ട​ന്ന​പ്പ​ള്ളി​യി​ല്‍ വീ​ട്ടി​ൽ​നി​ന്ന് നാ​ട​ന്‍​തോ​ക്ക് പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ന് ​ക​ട​ന്ന​പ്പ​ള്ളി ക​ള്ള​ക്കാം​തോ​ടി​ലെ സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് പ​രി​യാ​രം എ​സ്ഐ സി. ​സ​നീ​തും സം​ഘ​വും ലൈ​സ​ന്‍​സി​ല്ലാ​ത്ത സിം​ഗി​ള്‍ ബാ​ര​ല്‍ തോ​ക്ക് പി​ടി​ച്ചെ​ടു​ത്ത​ത്. നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട് തു​റ​ന്ന് പോ​ലീ​സ് അ​ക​ത്തു​ക​യ​റി പ​രി​ശോ​ധി​ച്ചാ​ണു തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്.

നാ​യാ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി സ​ന്തോ​ഷ് പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് ക​ട​ന്ന​പ്പ​ള്ളി​യി​ൽ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് വീ​ട് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​സ്ഐ​ക്ക് പു​റ​മെ ഗ്രേ​ഡ് എ​സ്ഐ ഷാ​ജി​മോ​ന്‍, ഗ്രേ​ഡ് എ​എ​സ്ഐ ച​ന്ദ്ര​ന്‍, സി​പി​ഒ മ​ഹി​ത, പോ​ലീ​സ് ഡ്രൈ​വ​ര്‍ സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.