സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
1564214
Monday, June 2, 2025 2:15 AM IST
പയ്യന്നൂര്‍: പുഞ്ചക്കാട് ബെത്ലഹേം ധ്യാന കേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കയ്റോസ് കാഞ്ഞങ്ങാട് ഫെഡറേഷനും പുഞ്ചക്കാട് വികസന സമിതിക്കു കീഴിലെ ജീസസ് കോള്പിംഗും തൃക്കരിപ്പൂര്‍ ത്രേസിയാമ്മാസ് ഗ്രാൻഡ് ഗാലക്സി കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണു ക്യാമ്പ് സംഘടിപ്പിച്ചത്.
പുഞ്ചക്കാട് സെന്റ് ജോസത്സ് ഇടവക വികാരി ഫാ. സന്തോഷ് വില്യം ഉദ്ഘാടനം ചെയ്തു. ജീസസ് കോള്‍പ്പിംഗ് പ്രസിഡന്റ് കെ.ജെ. റെനി അധ്യക്ഷത വഹിച്ചു. നേത്രരോഗ വിദഗ്ധ കെ.പി. ഫാത്തിമ, നാഷണല്‍ കോള്‍പ്പിംഗ് ബോര്‍ഡ് അംഗം മരിയ ഗോരെത്തി, കയ്റോസ് കോ-ഓഡിനേറ്റര്‍ ബിന്‍സി ഷാജു, ജോര്‍ജ് ജേക്കബ്, എം. ലോറന്‍സ്, അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറോളം പേര് ക്യാമ്പില്‍ പങ്കെടുത്ത് നേത്രപരിശോധന നടത്തി.