വിളക്കന്നൂരിലേക്ക് ഭക്തജനപ്രവാഹം
1564221
Monday, June 2, 2025 2:15 AM IST
വിളക്കന്നൂർ: വിളക്കന്നൂർ ദിവ്യകാരുണ്യ ആരാധനയുടെ തീർഥാടന കേന്ദ്രത്തിലേക്ക് ഇന്നലെയും ഭക്തജനങ്ങളുടെ ഒഴുക്ക്. ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാൻ സ്ഥാനപതി നിർവഹിച്ചതിനുശേഷം വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം കാണുന്നതിനാണ് ഭക്തജനങ്ങൾ ഇന്നലെ രാവിലെയും രാത്രിയിലും ഒഴുകിയെത്തിയത്. രണ്ടുമണിക്കൂർ ഇടവിട്ട് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയിലും നിരവധി ആളുകൾ പങ്കെടുത്തു. ഇന്നലെ ക്രിസ്തുരാജ പള്ളിയിലെത്തിയ ബത്തേരി രൂപത ബിഷപ് മാർ ജോസഫ് തോമസ് തിരുശേഷിപ്പ് വന്ദിച്ചു. ഇന്നു രാവിലെ 6.30ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ദിവ്യബലി അർപ്പിക്കും. വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി അനുഗ്രഹ പ്രാർഥന നടത്തും.