ബ്ലാക്ക് ബെൽറ്റ് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണവും നടത്തി
1564210
Monday, June 2, 2025 2:15 AM IST
പയ്യാവൂർ: കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണവും അവാർഡ് ദാനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. കുറുമാത്തൂർ പൊക്കുണ്ട് ഫാത്തിമ കോംപ്ലക്സിലെ കരാട്ടെ ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടികണ്ണൂർ റൂറൽ എഎസ്ഐയും സിനിമാ നടനുമായ ബാബുരാജ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. ജപ്പാൻ ഷോട്ടോകാൻ ഐജെകെഎഫ് സ്റ്റൈൽ ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ രാജു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികൾക്ക് തോമസ് അയ്യങ്കാനാൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏഴുവർഷങ്ങളിലെ പരിശീലനം പൂർത്തിയാക്കിയ പത്ത് കുട്ടികൾക്ക് ജാപ്പനീസ് സർട്ടിഫിക്കറ്റും ബ്ലാക്ക് ബെൽറ്റും ഷിഹാൻ രാജു മാത്യു കൈമാറി. നാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ ലങ്കാടി ഫെഡറേഷൻ പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് അനുമോദിച്ചു. ലങ്കാടി ഫെഡറേഷൻ ഭാരവാഹികളായ ജിനേഷ് കാളിയാനിയിൽ, ഉണ്ണി നമ്പീശൻ, കരാട്ടേ ഇൻസ്ട്രക്ടർമാരായ കെ.വി. രാജേഷ്, കെ. സരിത എന്നിവർ പ്രസംഗിച്ചു.