സ്നേഹവീടിന്റെ താക്കോൽദാനം നടത്തി
1564455
Tuesday, June 3, 2025 1:56 AM IST
ആലക്കോട്: ആലക്കോട് എൻഎസ്എസ് കരയോഗം കുവൈത്ത് എൻഎസ്എസിന്റെ സഹ കരണത്തോടെ കരയോഗം അംഗത്തിന് പണിതുനല്കിയ സ്നേഹവീടിന്റെ താക്കോൽദാനം ജനറൽ സെക്രട്ടറി അനീഷ് പി. നായർ വട്ടക്കയത്തെ വിദ്യാ ചന്ദ്രന് കൈമാറി. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു.
ആലക്കോട് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ലാലു കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കുവൈത്ത് എൻഎസ്എസ് വെൽഫയർ കമ്മിറ്റി കൺവീനർ എം.പി. പ്രബീഷ്, പി.വി. ചന്ദ്രബാബു, എം.ബി.ഓമന, സി.ഡി. ബാലചന്ദ്രൻ നായർ, ബി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.