കരിയർ ഗൈഡൻസ് സെമിനാർ നടത്തി
1565127
Thursday, June 5, 2025 7:49 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ കെ.ടി.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.നല്ലതൊഴിൽ ലഭിക്കാൻ ഏത് കോഴ്സ് പഠിക്കണം, എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം എന്നത് സംബന്ധിച്ച് കോർപറേറ്റ് ട്രെയിനർ കെ.ജയപാലനും സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ സംബന്ധിച്ച് എൻടിഎസ് പ്രിൻസിപ്പൽ കെ.എസ്.അനിൽകുമാറും ക്ലാസെടുത്തു.
ബിന്ദു ഷാജു, എം.എൻ.ബിന്ദു, കെ.പി.സിനി എന്നിവർ പ്രസംഗിച്ചു.