പ്രവേശനോത്സവം നടത്തി
1565233
Friday, June 6, 2025 2:11 AM IST
കൂത്തുപറമ്പ്: അറിവിന്റെ അക്ഷരലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ. നിർമലഗിരി റാണിജെയ് ഹയർ സെക്കൻഡറി സ്കൂൾ കിന്റർ ഗാർട്ടൻ പ്രവേശനോത്സവമാണ് കുട്ടിക്കുരുന്നുകളുടെ നൃത്തവും പാട്ടുമൊക്കെയായി ശ്രദ്ധേയമായത്. പ്രവേശനോത്സവം ഡോ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ്മറിയ പാറക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം, പിടിഎ പ്രസിഡന്റ് അഷ്റഫ് ഹാജി, അധ്യാപിക എം.പി.വിജിന എന്നിവർ പ്രസംഗിച്ചു.