വിളക്കന്നൂർ ദിവ്യകാരുണ്യ തീർഥാടന പള്ളിയിൽ പന്തക്കുസ്താ തിരുനാളിന് ഇന്ന് തുടക്കമാകും
1565222
Friday, June 6, 2025 2:10 AM IST
വിളക്കന്നൂർ: വിളക്കന്നൂർ ദിവ്യകാരുണ്യ അടയാള തീർഥാടന പള്ളിയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും.
രാവിലെ 5ന് ആരാധന, 6.30തിനും ഉച്ചയ്ക്ക് 12 നും വിശുദ്ധ കുർബാന. തുടർന്ന് കരുണയുടെ ജപമാല, തിരുമുഖ നൊവേന, വചന വിരുന്ന്, ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 40 മണി ആരാധന. നാലിന് വിശുദ്ധ കുർബാന, തിരുമുഖ നൊവേന, വചനവിരുന്ന്. വൈകുന്നേരം 7ന് വിശുദ്ധ കുർബാന, തിരുമുഖ നൊവേന, വചന വിരുന്നിന് എന്നിവയ്ക്ക് ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ കാർമികത്വം വഹിക്കും.
നാളെ പുലർച്ചെ നാലിനും 6.30നും ഉച്ചയ്ക്ക് 12 നും വൈകുന്നേരം മൂന്നിനും ആറിനും രാത്രി എട്ടിനും വിശുദ്ധ കുർബാന. ആരാധനയ്ക്ക് ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ കാർമികത്വം വഹിക്കും. രാത്രി പത്തിന് വചനശുശ്രൂഷയ്ക്ക് മദർ ഹോം ഡയറക്ടർ ഫാ. ബെന്നി പുത്തൻനടയിൽ കാർമികത്വം വഹിക്കും. പന്തക്കുസ്താ തിരുനാൾ ദിനമായ ഞായറാഴ്ച പുലർച്ചെ 3.30 നും 5.30നും 7.30 നും 9.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചയ്ക്കു ശേഷം 3.30നും 5.30നും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പന്തക്കുസ്താതിരുനാളിനോടനുബന്ധിച്ച് തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവർക്ക് തൈലാഭിഷേക പ്രാർഥനയ്ക്കുള്ള അവസരവും ഉണ്ടായിരിക്കും.