ഇരിട്ടിയിൽ അനധികൃത പാർക്കിംഗിനെതിരേ നടപടി തുടങ്ങി
1565135
Thursday, June 5, 2025 7:50 AM IST
ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിന്റെ ഇരുവശവും ഉള്ള അനധികൃത പാർക്കിംഗിനെതിരേ മോട്ടർ വാഹന വകുപ്പും നടപടി ശക്തമാക്കി.
ഇന്നലെ ഓട്ടോറിക്ഷ, കാർ ഉൾപെടെ 51 വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഇരിട്ടി സബ് ആർടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷീജി, ടി.എ. സുമേഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുതിയ ബസ് സ്റ്റാൻഡിലേക്കു ബസുകൾ കടന്നു പോകുന്ന വൺവേ റോഡ് പാർക്കിംഗ് നിരോധിച്ച മേഖലയാണ്. കർശന നടപടികളുടെ ഭാഗമായി അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മോട്ടർ വാഹന വകുപ്പ് യാർഡിലേക്കു മാറ്റുന്നതിനുള്ള നടപടികളും വരും ദിവസങ്ങളിൽ ഉണ്ടാകും.