വൃക്ഷത്തൈകൾ വിതരണം ചെയ്തു
1565124
Thursday, June 5, 2025 7:49 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് മഹാത്മാഗാഡി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾ, അങ്കണവാടികൾ, വായനശാല, സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പയ്യന്നൂർ ബ്ലാേക്ക് പഞ്ചായത് പ്രസിഡന്റ് പി.വി. വത്സല ടിടിഐ മാതമംഗലം പ്രിൻസിപ്പാലിന് നൽകി ഉദ്ഘാടനം ചെയ്തു.
കശുമാവ്, സീതാ പഴം,പുളി,നെല്ലി,പപ്പായ, മാവ്,പിലാവ്, കറ്റാർവാഴ, പതിമുഖം തുടങ്ങി 7,000ത്തോളം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.വി. വിജയൻ, ടി.കെ. രാജൻ,എം. കെ. കരുണാകരൻ, കെ. സരിത, കെ.പി. രമേശൻ, അനിൽ പാടാച്ചേരി, അമൽ സജി എന്നിവർ പ്രസംഗിച്ചു.