യുവാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ
1564466
Tuesday, June 3, 2025 2:07 AM IST
ചെറുപുഴ: യുവാവിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ എയ്യൻകല്ലിലെ ഇല്ലംപറമ്പിൽ രാജേഷിനെ (40) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ സമീപവാസിയാണ് രാജേഷിനെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. രാജേഷ് തനിച്ചാണു താമസിച്ചിരുന്നത്.
ചെറുപുഴ പോലീസ് വീട്ടിലെത്തി മൃതദേഹം പരിശോധന നടത്തി. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: റീന. മകൻ: അങ്കിത്.