സൊസൈറ്റി കെട്ടിടോദ്ഘാടനം
1564212
Monday, June 2, 2025 2:15 AM IST
പെരുമ്പടവ്: മാതമംഗലം റൂറൽ അഗ്രികൾച്ചറൽ ലേബർ വെൽഫയർ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടോദ്ഘാടനം കെ. സുധാകരൻ എംപി നിർവഹിച്ചു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ടി.പി. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഓഫീസ് കൗണ്ടർ ഉദ്ഘാടനം ചെയ്തു.
സ്ട്രോംഗ് റൂം ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സേഫ് ലോക്കർ ഉദ്ഘാടനം എം.പി. ഉണ്ണികൃഷ്ണനും നിക്ഷേപ സ്വീകരണം എൻ.ജി. സുനിൽ പ്രകാശും നിർവഹിച്ചു.
എ.ജെ. തോമസ്, മഹേഷ് കുന്നുമ്മൽ, കെ. സരിത, പി.വി. വിജയൻ, എൻ.കെ. സുജിത്ത്, ജംഷീർ ആലക്കാട്, എം. രാധാകൃഷ്ണൻ, കുട്ടിയച്ചൻ തുണ്ടിയിൽ, ടി.എം. സദാനന്ദൻ, എൻ.വി. ശ്രീനിവാസൻ, ടി.പി. മഹമൂദ് ഹാജി, സതീശൻ കാർത്തികപ്പള്ളി, അജിത്കുമാർ അനിക്കം, ജോസഫ് കട്ടത്തറ, രാമചന്ദ്രൻ പെരുവാമ്പ, വി. ശശി, രമേശൻ ഹരിത, എൻ.പി. രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു.