ഇ​രി​ട്ടി: ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ ​പ്ര​തി​രോ​ധി​ക്കാ​ൻ വ​ള്ളി​ത്തോ​ട് കു​ടും​ബാ രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നങ്ങ​ൾ തു​ട​ങ്ങി.

പെ​രു​മ്പ​റ​മ്പ്, ത​ന്തോ​ട്, പു​തു​ശേ​രി, ക​ല്ലു​മു​ട്ടി, മാ​ട​ത്തി​ൽ, കു​ന്നോ​ത്ത്, വി​ള​മ​ന, വ​ള്ളി​ത്തോ​ട്, പാ​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ശ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സ്കൂ​ളു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ലും ശു​ചി​ത്വ​പ​രി​ശോ​ധ​ന​യും, കു​ടി​വെ​ള്ള പ​രി​ശോ​ധ​യും ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റ്യാ​നി, സി​ജു കേ​ളോ​ത്ത്, അ​ബ്ദു​ള്ള, ജി​തി​ൻ, സ​ന്ദീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ​നി ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ഡോ​ക്ട​റെ കാ​ണാ​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി യ​ഥാ​സ​മ​യം ചി​കി​ത്സ സ്വീ​ക​രി​ക്കാ​നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​റ്റു തോ​മ​സ് അ​റി​യി​ച്ചു.