സൗദിയിൽ വെടിയേറ്റ് മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
1564446
Tuesday, June 3, 2025 1:56 AM IST
റിയാദ്: സൗദി അറേബ്യയിലെ ബീഷയില്‍ കാസര്‍ഗോഡ് കുറ്റിക്കോല്‍ പടുപ്പ് ഏണിയാടി സ്വദേശി എ.എം. ബഷീര്‍ (41) വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി സൂചന. കൗമാരക്കാരായ രണ്ടുപേരെ റിയാദില്‍ വെച്ച് പിടികൂടിയെന്നാണ് സൂചന. ഇതുബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ടാക്സി ഡ്രൈവറായ ബഷീര്‍ ശനിയാഴ്ച രാത്രി 11.30ഓടെ സ്വന്തം കാര്‍ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമിസംഘം വെടിയുതിര്‍ത്ത് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരിച്ചു.