കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്
1564707
Wednesday, June 4, 2025 2:10 AM IST
കണ്ണൂർ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്ക് നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റിലും മഴയിലും വീടുകൾക്കും കർഷകരുടെ വിളകൾക്കും കനത്ത നാശം നേരിട്ടിട്ടുണ്ട്.
യോഗം സംസ്ഥാന ഡപ്യൂട്ടി ചെയർമാൻ എ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.
ടോമിച്ചൻ നടുത്തൊട്ടിയിൽ, ജോസഫ് പരത്തനാൽ, ബാബു അണിയറ, ജോസ് മാത്യു, ബിജു പുളിക്കൽ, ജോസ് തെക്കേടത്ത്, സണ്ണി പരവരാകത്ത്, ജോർജ് കാരക്കാട്ട്, ജസ്റ്റിൻ വടക്കൻ എന്നിവർ പ്രസംഗിച്ചു.